ഇന്ത്യയില്‍ നിന്ന് ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് മലയാളി ഹാക്കര്‍മാര്‍

0
4

തിരുവനന്തപുരം: പാകിസ്ഥാന്റെ സഹായത്തോടെ രാജ്യസുരക്ഷയ്‌ക്കെതിരെയും സൈന്യത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന അമ്പതിലധികം പേരുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ട് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്  സൈബര്‍ കൂട്ടായ്മ. വ്യക്തികളുടെ ചിത്രങ്ങള്‍, സന്ദേശങ്ങള്‍, ഇ-മെയില്‍, ഫേസ്ബുക്ക് വിവരങ്ങള്‍ തുടങ്ങി അവര്‍ ഉപയോഗിക്കുന്ന ഡിവൈസ് ഐഡിവരെ അടങ്ങുന്ന വിശദാംശങ്ങളാണ് റിപ്പബ്ലിക് ദിനത്തില്‍ പുറത്തുവിട്ടിട്ടുള്ളത്.
മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിയിടയില്‍ ഭൂരിഭാഗം സമയവും വിനിയോഗിച്ചത് രാജ്യസുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനായിരുന്നു.
മതവിഘടനവാദവും അക്രമ രാഷ്ട്രീയവും അല്ല. രാഷ്ട്രമാണ് ഏറ്റവും വലുതെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് റിപ്പബ്ലിക് ദിന സമ്മാനം പുറത്തുവിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here