ഡല്‍ഹി: സിആര്‍പിഎഫ് അസി. കമാന്‍ഡന്റ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു. ആലുവ സ്വദേശി സാഹുല്‍ ഹര്‍ഷനാണ് ജാര്‍ഖണ്ഡിലെ ബോക്കോറയില്‍ വച്ച് തെരഞ്ഞെടുപ്പ് ഡ്യുട്ടിക്കിടെ വെടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് വെടിവെപ്പുണ്ടായത്.

സാഹുല്‍ ഹര്‍ഷനെ കൂടാതെ സിആര്‍പിഎഫ് എഎസ്‌ഐ പുരാനന്ദ് ബുയ്യനും വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ദീപേന്ദ്ര യാദവ് എന്നയാളാണ് ഇരുവരേയും വെടിവെച്ചു കൊന്നതെന്നാണ് വിവരം.

ത് എന്നാണ് വിവരം. ഷാഹുലിന്റെ ഭൗതികദേഹം നാളെ രാവിലെ എട്ടരയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. വെടിവെപ്പില്‍ മറ്റു ഉദ്യോഗസ്ഥര്‍ക്ക് കൂടി പരിക്കേറ്റതായി വിവരമുണ്ട്. വെടിവെച്ച ദീപേന്ദ്ര യാദവിനും പരിക്കേറ്റതായാണ് വിവരം. സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് വിവരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here