മലബാർ എക്സ്പ്രസിൽ തീപിടുത്തം; ചങ്ങല വലിച്ച് നിർത്തി യാത്രക്കാർ

വര്‍ക്കല: മംഗളൂരു – തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ ട്രെയിനിൽ തീപിടുത്തം. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ട്രെയിനിന്റെ എഞ്ചിന് പുറകിലുള്ള പാഴ്സൽ ബോഗിയിലാണ് തീപിടിച്ചത്. രാവിലെ 7.45 ഓടുകൂടിയാണ് സംഭവം. പുക ഉയരുന്നത് കണ്ട് സുരക്ഷാ ജീവനക്കാര്‍ അടക്കം എത്തുകയും പ്രാഥമിക അഗ്നിശമന സാമഗ്രികള്‍ ഉപയോഗിച്ച് തീ അണയ്ക്കുവാന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന്, നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

യാത്രക്കാര്‍ ചങ്ങല വലിച്ചു ട്രെയിൻ നിര്‍ത്തി ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തിരുവനന്തപുരം കൊല്ലം അതിർത്തി പ്രദേശമായ വര്‍‍ക്കല സ്റ്റേഷന് സമീപം ഇടവയിൽ ട്രെയിൻ നിര്‍ത്തിയിട്ടിരിക്കുകയാണ്. പുക ഉയരുന്നത് ട്രെയിനിലെ മറ്റ് യാത്രക്കാരാണ് ആദ്യം കണ്ടത്. ഉടൻ തന്നെ ചങ്ങല വലിച്ച് നിര്‍ത്തുകയും ജീവനക്കാരെ വിവരം അറിയിക്കുകയുമായിരുന്നു. ഈ സമയം, അടുത്ത ബോഗികളിലെ യാത്രക്കാരെ ഇവർതന്നെ പുറത്തിറക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപെട്ട് നാട്ടുകാരാണ് തീ അണയ്ക്കുവാനുള്ള ശ്രമങ്ങള്‍ ആദ്യം തുടങ്ങിയത്.

വലിയൊരു ദുരന്തമാണ് ഇവിടെ ഒഴിവായിരിക്കുന്നത്. പാഴ്സൽ ബോഗിക്ക് അടുത്ത് യാത്രക്കാരുടെ ബോഗിയാണുള്ളത്. എന്നാൽ, പുകശ്വസിച്ചോ മറ്റ് പ്രശ്നങ്ങള്‍ കാരണമോ ആര്‍ക്കും പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് പ്രാഥമിക സൂചനകള്‍.

തീ പിടിച്ച ബോഗി ട്രെയിനിൽ നിന്ന് വേർപെടുത്തി. തീ മറ്റ് കോച്ചുകളിലേക്ക് പടരുന്ന സാഹചര്യം ഒഴിവായെന്നും റെയിൽവേ അറിയിച്ചു. തീപ്പിടിത്തത്തിനുള്ള കാരണം റെയിൽവേ പരിശോധിച്ചു വരികയാണ്. ഷോർട്ട് സർക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അനുമാനം. എന്നാൽ വാഹനങ്ങളടക്കമുള്ളവ പാഴ്സൽ വസ്തുക്കളിൽ നിന്ന് തീ പടരാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

രണ്ട് ബൈക്ക് പൂർണമായും കത്തി നശിച്ചു. പാഴ്സൽ ബോഗിയിൽ മാത്രമാണ് തീപ്പിടിത്തം ഉണ്ടായതെന്നും തുടക്കത്തിൽ തന്നെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് വലിയ അപകടം ഒഴിവാക്കാനായതെന്നും യാത്രക്കാർ പറഞ്ഞു. ഇടവ സ്റ്റേഷന് തൊട്ടുമുന്നിലായാണ് ട്രെയിൻ നിർത്തിയതെന്നും യാത്രക്കാരെ പൂർണമായും ഒഴിപ്പിച്ചുവെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

പുക ഉയരുന്നത് കണ്ട് സുരക്ഷാ ജീവനക്കാര്‍ അടക്കം എത്തുകയും പ്രാഥമിക അഗ്നിശമന സാമഗ്രികള്‍ ഉപയോഗിച്ച് തീ അണയ്ക്കുവാന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന്, നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

യാത്രക്കാര്‍ ചങ്ങല വലിച്ചു ട്രെയിൻ നിര്‍ത്തി ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തിരുവനന്തപുരം കൊല്ലം അതിർത്തി പ്രദേശമായ വര്‍‍ക്കല സ്റ്റേഷന് സമീപം ഇടവയിൽ ട്രെയിൻ നിര്‍ത്തിയിട്ടിരിക്കുകയാണ്.

പുക ഉയരുന്നത് ട്രെയിനിലെ മറ്റ് യാത്രക്കാരാണ് ആദ്യം കണ്ടത്. ഉടൻ തന്നെ ചങ്ങല വലിച്ച് നിര്‍ത്തുകയും ജീവനക്കാരെ വിവരം അറിയിക്കുകയുമായിരുന്നു. ഈ സമയം, അടുത്ത ബോഗികളിലെ യാത്രക്കാരെ ഇവർതന്നെ പുറത്തിറക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപെട്ട് നാട്ടുകാരാണ് തീ അണയ്ക്കുവാനുള്ള ശ്രമങ്ങള്‍ ആദ്യം തുടങ്ങിയത്.

വലിയൊരു ദുരന്തമാണ് ഇവിടെ ഒഴിവായിരിക്കുന്നത്. പാഴ്സൽ ബോഗിക്ക് അടുത്ത് യാത്രക്കാരുടെ ബോഗിയാണുള്ളത്. എന്നാൽ, പുകശ്വസിച്ചോ മറ്റ് പ്രശ്നങ്ങള്‍ കാരണമോ ആര്‍ക്കും പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് പ്രാഥമിക സൂചനകള്‍.

തീ പിടിച്ച ബോഗി ട്രെയിനിൽ നിന്ന് വേർപെടുത്തി. തീ മറ്റ് കോച്ചുകളിലേക്ക് പടരുന്ന സാഹചര്യം ഒഴിവായെന്നും റെയിൽവേ അറിയിച്ചു. തീപ്പിടിത്തത്തിനുള്ള കാരണം റെയിൽവേ പരിശോധിച്ചു വരികയാണ്. ഷോർട്ട് സർക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അനുമാനം. എന്നാൽ വാഹനങ്ങളടക്കമുള്ളവ പാഴ്സൽ വസ്തുക്കളിൽ നിന്ന് തീ പടരാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

രണ്ട് ബൈക്ക് പൂർണമായും കത്തി നശിച്ചു. പാഴ്സൽ ബോഗിയിൽ മാത്രമാണ് തീപ്പിടിത്തം ഉണ്ടായതെന്നും തുടക്കത്തിൽ തന്നെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് വലിയ അപകടം ഒഴിവാക്കാനായതെന്നും യാത്രക്കാർ പറഞ്ഞു. ഇടവ സ്റ്റേഷന് തൊട്ടുമുന്നിലായാണ് ട്രെയിൻ നിർത്തിയതെന്നും യാത്രക്കാരെ പൂർണമായും ഒഴിപ്പിച്ചുവെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here