ചോര്‍ന്ന രേഖകള്‍ പരിശോധിക്കുമെന്ന് സുപ്രീം കോടതി, റഫാലില്‍ കേന്ദ്രത്തിന് തിരിച്ചടി

0

ഡല്‍ഹി: റഫാല്‍ കേസില്‍ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച രേഖകള്‍ തെളിവായി സ്വീകരിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. പരാതിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചതാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയ സുപ്രീം കോടതി പുന:പരിശോധന ഹര്‍ജിക്കൊപ്പം പുറത്തുവന്ന രേഖകളും പരിശോധിക്കാനും തീരുമാനിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് രേഖകള്‍ പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്. റഫാല്‍ കേസിലെ പുനപരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനും സുപ്രീം കോടതി തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here