തിരുവനന്തപുരം/കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജിഷ്ണുവിന്റെ അമ്മ മഹിജയും അമ്മാവൻ ശ്രീജിത്തും നടത്തുന്ന നിരാഹാര സമരം ശക്തമാക്കുന്നു. വീട്ടില്‍ നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വെള്ളം പോലും കുടിക്കുന്നില്ല. അവിഷ്ണയുടെ നില ഗുരുതരമാവുകയാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. സ്ഥിതി തുടര്‍ന്നാണ് ഏതു നിമിഷവും അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വരും. ഇതിനുള്ള സംവിധാനങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ല.

മഹിജയും അമ്മാവൻ ശ്രീജിത്തും ആശുപത്രി അധികൃതർ നൽകിവന്നിരുന്ന ഡ്രിപ്പും പഴച്ചാറുംകൂടി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇവര്‍ ഭക്ഷണം കഴിക്കുന്നുവെന്ന് പ്രചാരണം ഉണ്ടായതും സര്‍ക്കാര്‍ പരസ്യം നല്‍കിയതുമെല്ലാമാണ് സമരം ശക്തമാക്കാന്‍ ജിഷ്ണുവിന്റെ കുടുംബത്തെ പ്രേതിപ്പിച്ചിരിക്കുന്നത്.

ജിഷ്ണുവിന്റെ കുടുംബത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബിന്ദു കൃഷ്ണ അടക്കമുള്ള കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ അടുത്ത ദിവസം മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here