കണ്ണുര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു.പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുകല്ലായി സ്വദേശി മഹറൂഫ്(71) ഇന്നു രാവിലെയാണ് മരണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളജിനു സമീപം കോരന്‍പീടിക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം സംസ്‌കരിക്കും.

വൃക്കരോഗവും ഹൃദ്രോഗവും അലട്ടിരിയിരുന്ന ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. മാര്‍ച്ച് 26ന് പനി ബാധിച്ചതിനെ തുടര്‍ന്ന് തലശ്ശേരി ടെലി ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത. മാര്‍ച്ച് 31ന് അഡ്മിറ്റായി. പിന്നാലെ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ വച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ച് പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here