മുംബൈ: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നതും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതും അധികൃതര്‍ക്ക് തലവേദനയായിരിക്കെ, ക്വാറന്റീനില്‍ കഴിഞ്ഞവരെ തിരിച്ചറിയാന്‍ പ്രത്യേകം മുദ്രകുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. ഇടതു കൈപ്പത്തിയുടെ പുറംഭാഗത്താണ് മുദ്ര കുത്തുക.

രോഗം സംശയിക്കുന്ന ഏഴു പേര്‍ കഴിഞ്ഞ ദിവസം ചികിത്സാ കേന്ദ്രത്തില്‍ നിന്നു ചാടിപ്പോയിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ഇത്തരമൊരു തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ കൈകളില്‍ രേഖപ്പെടുത്തുന്ന മഷിയാണ് ഇതിനായി ഉപയോഗിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here