മഹാരാഷ്ട്രയില്‍ അടിയത്തര വിശ്വാസവോട്ടില്ല, സുപ്രീം കോടതി തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും

0
6

ഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച സുപ്രീം കോടതി ശവസേന, എന്‍.സി.പി കക്ഷികളുടെ ഹര്‍ജികള്‍ തിങ്കളാഴ്ച രാവിലെ 10.30ന് വീണ്ടും വാദം കേള്‍ക്കാന്‍ മാറ്റി. ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.

ഗവര്‍ണറുടെ തീരുമാനം വിവേചനാധികാരത്തില്‍പ്പെടുന്നതാണോ അത് ശരിയായ രീതിയിലായിരുന്നോയെന്നു പരിശോധിക്കേണ്ടതുണ്ടെന്ന് വിലയിരുത്തിലിലേക്കാണ് സുപ്രീം കോടതി എത്തിയത്. എന്നാല്‍, ഇതുസംബന്ധിച്ച രേഖകള്‍ ഒന്നും കോടതിയുടെ പരിഗണനയ്ക്ക് ഹാജരാക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യതതിലാണ് രേഖകള്‍ തിങ്കളാഴ്ച രാവിലെ 10.30ന് ഹാജരാക്കാന്‍ തുഷാര്‍ മേത്തയ്ക്ക് നിര്‍ദേശം നല്‍കിയത്.

രാഷ്ട്രപതി ഭരണം പിന്‍വലിക്കാനുള്ള തീരുമാനത്തിലോ ഫഡ്‌നാവിസിനെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയിലോ ഇടപെടാന്‍ വാദത്തിന്റെ തുടക്കത്തില്‍ സുപ്രീം കോടതി തയാറായില്ല. ശിവസേനയ്ക്കു വേണ്ടി വാദിച്ച കപില്‍ സിബിലിന്റെയും എന്‍.സി.പിക്കായി ഹാജരായ മനു അഭിഷേക് സിംഗ്‌വിയുടേയും ഈ വിഷയങ്ങളിലേക്കുള്ള വാദങ്ങളിലേക്ക് സുപ്രീം കോടതി കടന്നില്ല. എത്രയും വേഗത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഇരുവരും വാദിച്ചു.

വിശ്വാസവോട്ടെടുപ്പ് എപ്പോള്‍ വേണമെന്ന കാര്യം മാത്രമാണ് പരിഗണിക്കുന്നതെന്ന് ഇടയ്ക്ക് സുപ്രീം കോടതി വ്യക്തമാക്കി. ബി.ജെ.പി എം.എല്‍.എമാര്‍ക്കും ചില സ്വതന്ത്ര അംഗങ്ങള്‍ക്കും വേണ്ടി ഹാജരായ മുകള്‍ റോത്തഗി തന്റെ കക്ഷികള്‍ക്ക് നിലപാട് അറിയിക്കാന്‍ സമയം ആവശ്യപ്പെടുയാണ് ചെയ്തത്. കേന്ദ്ര സര്‍ക്കാരിനായിട്ടാണ് ഹാജരായതെന്ന് വ്യക്തമാക്കിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും മുകള്‍ റോത്തഗിയും ഞായറാഴ്ച പരിഗണിക്കേണ്ട അടിയന്തര പ്രാധാന്യം കേസിനില്ലെന്നും വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here