മഹാരാഷ്ട്രയില്‍ എക്‌സിറ്റ് പോളുകള്‍ ശരിവച്ച് എന്‍.ഡി.എ മുന്നേറുന്നു. എന്നാല്‍, ഹരിയാനായില്‍ പിഴച്ചു. മഹാരാഷ്ട്രയില്‍ 179 സീറ്റുകളില്‍ ബി.ജെ.പി ശിവസേന സംഖ്യം ലീഡ് ചെയ്യുകയാണ്. യു.പി.എയുടെ ലീഡ് 84 സീറ്റുകളിലാണ്.

എന്‍.ഡി.എ യു.പി.എ കക്ഷികളുടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹരിയാനയില്‍ നടക്കുന്നത്. ആകെയുള്ള 90 സീറ്റുകളില്‍ 35 വീതം മണ്ഡലങ്ങളില്‍ ഇരു മുന്നണികളും മുന്നേറുകയാണ്. ഇതോടെ പത്ത് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെ.ജെ.പിയുടെ പിന്തുണ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. 10 സീറ്റുകളില്‍ സ്വതന്ത്രരടക്കമുള്ളവരാണ് ലീഡ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here