പവാറിൻ്റെ വിശ്വസ്‌തൻ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയാവും; സർക്കാരിൽ വിവാദങ്ങൾ തുടരുന്നു

ന്യൂഡൽഹി: എൻസിപി അധ്യക്ഷൻ ശരദ് പവാറിൻ്റെ വിശ്വസ്‌തനും മന്ത്രിയുമായ ദിലീപ് വൽസേ പാട്ടീൽ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയാകും. ഉദ്ധവ് താക്കറെ സർക്കാരിലെ തൊഴിൽ – എക്‌സൈസ് മന്ത്രിയാണ് ദിലീപ് വൽസേ.

എൻസിപി നേതാവായ അനിൽ ദേശ്‌മുഖ് രാജിവച്ച സാഹചര്യത്തിലാണ് പുതിയ ദിലീപ് വൽസേ പാട്ടീൽ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയാകുക. അഴിമതി ആരോപണത്തില്‍ ബോംബെ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ദേശ്‌മുഖ് രാജിവച്ചത്.

ഏഴ് തവണ എംഎൽഎ ആയിട്ടുള്ള ദിലീപ് വൽസേ പാട്ടിൽ പവാറിൻ്റെ വിശ്വസ്‌തനാണ്. കോൺഗ്രസ് എംഎൽഎ ആയിരുന്ന അദ്ദേഹം എൻസിപി രൂപവത്‌കരിച്ചതിന് പിന്നാലെ പവാറിനൊപ്പം നിലകൊള്ളുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here