ഡല്‍ഹി: 18 സംസ്ഥാനങ്ങളിലെ 64 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. കേരളത്തിലെ വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, അരൂര്‍, കോന്നി, എറണാകുളം മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചവയില്‍പ്പെടും.

21നാണ് വോട്ടെടുപ്പ്. 24ന് ഫലം അറിയാം. രണ്ടു സംസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 27നു വിജ്ഞാപനം പുറപ്പെടുവിക്കും. സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് ഒറ്റദിവസം തന്നെയാണ്. വിജ്ഞാപനം ഈ മാസം 23ന് പുറപ്പെടുവിക്കും. സെപ്റ്റംബര്‍ 30 വരെ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ഒക്‌ടോബര്‍ ഒന്നിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മൂന്നാണ്. 21ന് വോട്ടെടുപ്പ്. ഫലം 24ന് പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here