ഭോപ്പാല്‍: ഗവണറുടെ നിര്‍ദേശം തള്ളി മുഖ്യമന്ത്രി കമല്‍നാഥിന് ഇടക്കാലാശ്വാസം നല്‍കി മധ്യപ്രദേശ് നിയമസഭയില്‍ സ്പീക്കറുടെ ഇടപെടല്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെ സഭ 26 വരെ പിരിഞ്ഞതായി സ്പീക്കര്‍ എന്‍.പി. പ്രജാപതി പ്രഖ്യാപിച്ചു.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് സഭ നിര്‍ത്തിവച്ചതെന്ന് സ്പീക്കര്‍ അറിയിച്ചു. തിങ്കളാഴ്ച തന്നെ നിയമസഭയില്‍ വിശ്വാസവോട്ട് തേടണമെന്നാണ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, സ്പീക്കര്‍ അജണ്ടയില്‍ വിശ്വാവോട്ടെടുപ്പ് സ്പീക്കര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഗവര്‍ണറുടെ കത്തിന് ഇന്നു രാവിലെ കമല്‍നാഥ് മറുപടി നല്‍കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here