പാരീസ് | തീവ്ര വലതുപക്ഷ നേതാവ് മറീന്‍ ലീ പെന്നിനെ പരാജയപ്പെടുത്തി ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ഭരണതുടര്‍ച്ച. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മാക്രോണിന്റെ വിജയം. ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ മാക്രോണിന് 57-58 ശതമാനം വരെ വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട. 20 വര്‍ഷത്തിനുശേഷമാണ് ഫാന്സില് നിലവിലെ പ്രസിഡന്റിനു തുടരാന്‍ അവരമൊരുങ്ങുന്നത്.
തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടില്‍ വോട്ടര്‍മാരില്‍ വ്യാപകമായ നിസ്സംഗതയുണ്ടായിരുന്നു. ഇന്നലെ വോട്ടിംഗ് സമയം ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ പുറത്തുവന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 63.2 ശതമാനം പേര് മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. 2017ല്‍ മാക്രോണ്‍ വിജയിച്ച തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 69.4 ആയിരുന്നു പോളിംഗ് ശതമാനം. 6.2 ശതമാനത്തിന്റെ കുറവ്. കുറഞ്ഞ പോളിംഗ് ശതമാനം മാക്രോണിന് അനുകൂലമായി എന്നാണ് വിലയിരുത്തല്‍. അഭിപ്രായ വോട്ടെടുപ്പുകളിലും വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു മാക്രോണിന്.