തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും എം. ശിവങ്കറിനെ നീക്കി. മിര്‍ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നല്കി.
സ്വര്‍ണ്ണക്കടത്തുകേസ് സര്‍ക്കാരിനെ വിവാദത്തിലാക്കുകയും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രംഗത്തെത്തുകയും ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ധൃതി പിടിച്ചുള്ള നടപടി. ശിവശങ്കറിനെ മാറ്റിയ തീരുമാനം പുറത്തുവിട്ട മുഖ്യമന്ത്രിയുടെ ഓഫീസ് ശിവശങ്കര്‍ ഐ.ടി. സെക്രട്ടറി സ്ഥാനത്തു തുടരുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.
ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയില്‍ ഇരിക്കുമ്പോള്‍ സ്വര്‍ണ്ണക്കടത്തുകേസില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ പ്രതിക്കൂട്ടിലാകും. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. മുഖ്യമന്ത്രി ഇന്നു രാവിലെ ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
സ്വപ്ന സുരേഷിന് ഐ.ടി. വകുപ്പില്‍ ജോലി ലഭിച്ചതടക്കമുള്ള കാര്യങ്ങളില്‍ ഐ.ടി. സെക്രട്ടറിയോട് മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.