തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സര്‍വീസില്‍ മടങ്ങിയെത്തി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടു. പിന്നാലെ സസ്പെന്ഷന് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ശിവശങ്കറിന്റെ തസ്തിക പിന്നീട് തീരുമാനിക്കും.
ഒരു വര്‍ഷത്തിനും അഞ്ചു മാസത്തിനും ശേഷമാണ് ശിവശങ്കര്‍ സര്‍വീസില്‍ മടങ്ങിയെത്തുന്നത്. സ്വര്‍ണകടത്തുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ സസ്പെന്റ് ചെയ്തത്. ഇതിന്റെ കാലവധി 2021 ജൂലൈ 15ന് അവസാനിക്കാനിരിക്കെയാണ് ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ത്തതു ചൂണ്ടിക്കാട്ടി സസ്പെന്ഷന് ആറു മാസത്തേക്കു കൂടി നീട്ടിയത്.