എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട അന്വേഷണം; ഗവര്‍ണറുടെ അനുമതി തേടി വിജിലന്‍സ് ഡയറക്ടര്‍

എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ഗവര്‍ണറുടെ അനുമതി തേടി. കാലടി സര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ നിയമനത്തിലാണ് വിജിലന്‍സ് നടപടി. നിയമനത്തില്‍ വിസിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. വിസിക്കെതിരായ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമുള്ളതിനാലണ് വിജിലന്‍സ് അനുമതി തേടിയത്. ഗവര്‍ണറുടെ അനുമതി ലഭിച്ചശേഷം വിജിലന്‍സിന് അന്വേഷണത്തിലേക്ക് കടക്കാം.

കാലടി സര്‍വകലാശാല മലയാളം വിഭാഗത്തില്‍ എം. ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയ്ക്ക് നിയമനം നല്‍കിയ വാര്‍ത്ത വലിയ വിവാദമായിരുന്നു. നിനിതയുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്‍റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ വിസിക്ക് കത്തയച്ചിരുന്നു. ഇന്‍റര്‍വ്യൂ ബോര്‍ഡിലെ 3 അംഗങ്ങളാണ് വിസിക്ക് പരാതി നല്‍കിയത്. അഭിമുഖത്തില്‍ ഒന്നാം സ്ഥാനത്തെത്തിയവര്‍ക്കല്ല നിയമനം നല്‍കിയതെന്നാണ് പരാതി. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെവ് യൂണിവേഴ്സിറ്റിയും ഗവര്‍ണര്‍ക്കും പരാതി നല്‍കിയിരുന്നു.

2021 നിയമസഭ തെരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാണ് എം.ബി രാജേഷ്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഈ വിഷയത്തിലെ പുരോഗതി രാഷ്ട്രീയമായി ഉപയോഗിക്കാനായിരിക്കും പ്രതിപക്ഷത്തിന്‍റെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here