കരുണാനിധിക്ക് മറീനയില്‍ അന്ത്യവിശ്രമം, തീരുമാനം ഹൈക്കോടതിയുടേത്

0

ചെന്നൈ: മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ അന്ത്യവിശ്രമം മറീന ബീച്ചില്‍ അണ്ണാദുരൈ സ്മാരകത്തിനു സമീപം. ഡി.എം.കെയുടെ ഹര്‍ജി അംഗീകരിച്ച് ഹൈക്കോടതിയുടേതാണ് ഉത്തരവ്.

ഇന്നലെ രാത്രി 10.30നാണ് മറീന ബീച്ചില്‍തന്നെ കലൈഞ്ജര്‍ക്കും അന്ത്യവിശ്രമം ഒരുക്കുന്നതു സംബന്ധിച്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയത്. ഗാന്ധി സ്മാരകത്തിനു സമീപം സ്ഥലം അനുവദിക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. അതിനിടെ, മറീന ബീച്ചിലെ അണ്ണാ സ്മാരകത്തിനു മുന്നില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

രാജാജി ഹാളില്‍ കലൈജ്ഞര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മഹാപ്രവാഹമാണ്. പ്രധാനമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിരയാണ് ചെന്നൈയില്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here