കൊച്ചി: വ്യവസായി എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ എറണാകുളത്തിനു സമീപം ചതുപ്പില്‍ ഇടിച്ചിറക്കി. പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്ടര്‍ ഇറക്കിയത്. യൂസഫലിയും ഭാര്യയും അടക്കം ഏഴുപേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിലേക്കു മാറ്റി. ജനവാസ കേന്ദ്രമായിരുന്നിട്ടും ചതുപ്പില്‍ ഇറക്കാന്‍ സാധിച്ചത് വന്‍ ദുരന്തമാണ് ഒഴിവാക്കീയത്. രാവിലെ 8.30നായിരുന്നു സംഭവം.