ശബരിമലയിൽ പറഞ്ഞത് തിരുത്തി എം.എ ബേബി;. സംഘർഷത്തിന് വഴിവച്ച് കൂടാ

ശബരിമലയിൽ പാർട്ടി വീക്ഷണം ആരിലും അടിച്ചേൽപ്പിക്കില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പുതിയ സത്യവാങ്മൂലം നൽകുമെന്നത് തെറ്റായ പ്രചാരണമാണ്. സുപ്രീം കോടതി വിശാല ബഞ്ചിന്‍റെ വിധി വന്നശേഷം എല്ലാവരുമായും ചർച്ച നടത്തുമെന്നും ബേബി പറഞ്ഞു. സർക്കാരിന്‍റെ പ്രവർത്തനങ്ങളാണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്. ശ്രദ്ധ തിരിക്കാനാണ് ശബരിമല ചർച്ച ചെയ്യുന്നത്. ശബരിമല വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതി വിധി പറഞ്ഞ ശേഷമേ പുതിയ കാര്യങ്ങൾ വരുന്നുള്ളൂ. വിധി നടപ്പാക്കുന്നത് സംഘർഷത്തിന് വഴിവച്ച് കൂടാ. പ്രതിപക്ഷത്തിന് വിഷയ ദാരിദ്യമാണെന്നും ബേബി പറഞ്ഞു.

ശബരിമലയിൽ ഞങ്ങൾക്ക് പറയാനുള്ളത് സമയമാകുമ്പോൾ പറയുമെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ശബരിമല നിയമനിർമാണം നടത്തുമെന്ന് പറഞ്ഞവരോട് തന്നെ അതേ പറ്റി ചോദിക്കൂവെന്നും മന്ത്രി പറഞ്ഞു.സുപ്രീംകോടതി ഇക്കാര്യത്തില്‍ വിധി പ്രസ്താവിക്കുമ്പോള്‍ ഇടത് സര്‍ക്കാരാണ് ഭരണത്തിലുളളതെങ്കില്‍ വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ ഞങ്ങള്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യും. പാര്‍ട്ടിപരമായ നിലപാടോ കാഴ്ചപ്പാടോ ബലംപ്രയോഗിച്ച് നടപ്പാക്കുകയില്ല. സമവായമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

സുപ്രീംകോടതി ഇക്കാര്യത്തില്‍ വിധി പ്രസ്താവിക്കുമ്പോള്‍ ഇടത് സര്‍ക്കാരാണ് ഭരണത്തിലുളളതെങ്കില്‍ വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യും. പാര്‍ട്ടിപരമായ നിലപാടോ കാഴ്ചപ്പാടോ ബലംപ്രയോഗിച്ച് നടപ്പാക്കുകയില്ല. സാമൂഹിക സമവായമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക…
ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here