തിരുവനന്തപുരം: യു.എന്‍.എ സാമ്പത്തിക തട്ടിപ്പ് കേസില്‍ നാലു പ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ്. ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിധിന്‍ മോഹന്‍, ഓഫീസ് ജീവനക്കാരന്‍ ജിത്തു എന്നിവര്‍ക്കെതിരായ ലുക്കൗട്ട് നോട്ടീസ് പ്രമുഖ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രതികള്‍ പേരുമാറ്റി വിവിധ സംസ്ഥാനങ്ങളില്‍ താമസിച്ചു വരുകയാണെന്ന് ലുക്ക ഔട്ട് നോട്ടീസില്‍ പറയുന്നു. ഇവര്‍ വിദേശത്തേക്ക് കടന്നതായും സംശയിക്കുന്നുണ്ട്. കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് നടപടി.

യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഭാര്യയെയും പ്രതി ചേര്‍ത്തു. യു.എന്‍.എ അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം രൂപ ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്‌നയുടെ അക്കൗണ്ടിലേക്ക് വന്നതായി കണ്ടെത്തിയിരുന്നു. എട്ടാം പ്രതിയാണ് ഷബ്‌ന.

LEAVE A REPLY

Please enter your comment!
Please enter your name here