ഡല്‍ഹി: പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ള ആറു മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി ബില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ലോക്‌സഭ പാസാക്കി. ബില്ല് ഉടനെ രാജ്യസഭയുടെ പരിഗണനയ്ക്കു വരും.

വോട്ടെടുപ്പ് സമയത്ത് സഭയിലുണ്ടായിരുന്ന 391 അംഗങ്ങളില്‍ 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്. രാജ്യസഭ കൂടി പാസാക്കിയാല്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബില്‍ നിയമമാകും. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അക്കമിട്ടു മറുപടി നല്‍കിയതിനു പിന്നാലെ പ്രതിപക്ഷ അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ വോട്ടിനിട്ടു തള്ളുകയും ചെയ്തശേഷമാണ് ബില്ലു പാസാക്കിയത്.

48 പേരാണ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ബില്ലില്‍ പ്രതിപക്ഷത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്‍, ശശി തരൂര്‍ അടക്കമുള്ളവര്‍ കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് ഭേദഗതിയില്‍ കൂടുതലും ആവശ്യപ്പെട്ടിരുന്നത്. ഇതിന് ശേഷമാണ് ബില്‍ പാസാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here