ലോക്‌സഭാ: 7 ഘട്ടങ്ങളിലായി വോട്ടിംഗ്, കേരളത്തില്‍ ഏപ്രില്‍ 23, വോട്ടെണ്ണല്‍ മേയ് 23ന്

0

ഡല്‍ഹി: രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ 11നു തുടങ്ങി ഏഴു ഘട്ടങ്ങളിലായി രാജ്യത്ത് തെരഞ്ഞെടുപ്പ് മേയ് 19ന് വോട്ടെടുപ്പ് പൂര്‍ത്തിയാകും. 23നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീയതികള്‍ പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

ഏപ്രില്‍ 11, 18, 23, 29 മേയ് 6, 12, 19 തീയതികളിലായി നടക്കുന്ന വോട്ടിംഗില്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും 23നാണ് വിധിയെഴുത്ത്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പത്രസമ്മേളനത്തില്‍ പറഞ്ഞു. 90 കോടി വോട്ടര്‍മാരാണു രാജ്യത്തുള്ളത്. ഇവര്‍ക്കായി 10 ലക്ഷം പോളിങ് സ്റ്റേഷനുകള്‍ തയാറാക്കും. ഒന്നാം ഘട്ടത്തില്‍ 91, രണ്ടാം ഘട്ടത്തില്‍ 97, മൂന്നാം ഘട്ടത്തില്‍ 115, നാലാം ഘട്ടത്തില്‍ 71, അഞ്ചാം ഘട്ടത്തിില്‍ 51, ആറാം ഘട്ടത്തില്‍ 59, ഏഴാം ഘട്ടത്തില്‍ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here