പൂന്തുറയില്‍ സ്ഥിതി ഗുരുതരം, നിയന്ത്രണം കര്‍ശനമാക്കി, കമാന്‍ഡോകളെ വിന്യാസിച്ചു

0
35

തിരുവനന്തപുരം: കൊവിഡ് വ്യാപന ഭീഷണി നേരിടുന്ന പൂന്തുറയിലെ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശനമാക്കി. മേഖലയില്‍ 25 കമാഡോകളെ വിന്യസിച്ചു. പൂന്തുറ ഭാഗത്തുനിന്ന് തമിഴ്‌നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്് എന്നിവയ്ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി്.

ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പോലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള ബോധവത്കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ജില്ലാ ഭരണകൂടം തേടി.

LEAVE A REPLY

Please enter your comment!
Please enter your name here