ഡല്‍ഹി: രാജ്യത്തു ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഓടുക സ്‌പെഷല്‍ ട്രെയിനുകള്‍. ന്യൂഡല്‍ഹിയില്‍ നിന്നു 15 നഗരങ്ങളിലേക്കാണ് ആദ്യഘട്ട സര്‍വീസുകള്‍. കേരളത്തിലേക്കുള്ള ന്യൂ ഡല്‍ഹി- തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍ ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരം ന്യൂഡല്‍ഹി ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലും സര്‍വീസ് നടത്തുമെന്നാണ് വിവരം. 13 നു ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കും 15നു തിരികെയുമാണ് ആദ്യ സര്‍വീസ്.

തിരുവനന്തപുരം ന്യൂഡല്‍ി സര്‍വീസിന് കോട്ട, വഡോദര, പന്‍വേല്‍, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. ഹൗറ, രാജേന്ദ്രനഗര്‍, ദിബ്രുഗഡ്, ജമ്മുതാവി, ബിലാസ്പൂര്‍, റാഞ്ചി, മുംബൈ, അഹമ്മദാബാദ്, ബിലാസ്പൂര്‍, റാഞ്ചി, മുംബൈ, അഹമ്മദാബാദ്, അഗര്‍ത്തല, ഭുവദേശ്വര്‍, മഡ്ഗാവ്, സെക്കന്തരാബാദ് എന്നിവിടങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്കും തിരിച്ചും ട്രെയിനുകളുണ്ട്.

എ.സി. കോച്ചുകള്‍ മാത്രമാകും ഉണ്ടാവുക. സ്‌റ്റോപ്പുകളും വളരെ കറുവായിരിക്കും. രാജാനി നിരക്കായിരിക്കും സ്‌പെഷല്‍ ട്രെയിനുകളില്‍ ഈടാക്കുക. തത്കാല്‍, പ്രീമിയം തത്കാല്‍, കറന്റ് റിസര്‍വേഷന്‍ സൗകര്യങ്ങളൊന്നും ഉണ്ടാകില്ല. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റു വഴി മാത്രമാകും ബുക്കിംഗ്.

LEAVE A REPLY

Please enter your comment!
Please enter your name here