ഡല്‍ഹി: പൊതുഗതാഗത സംവിധാനങ്ങളും പൊതുയിടങ്ങളും പ്രവര്‍ത്തിക്കുന്നത് പൂര്‍ണ്ണമായി വിലക്കിക്കൊണ്ട് രണ്ടാംഘട്ട ലോക്ഡൗണിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. രോഗവ്യാപനം തടയുന്നതിനായി പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പൊതുസ്ഥലങ്ങളില്‍ തുപ്പാന്‍ പാടില്ല.

സംസ്ഥാനസര്‍ക്കാരുകള്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഇളവുകള്‍ നല്‍കരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ഗനിര്‍ദേശപ്രകാരം ഏപ്രില്‍ 20നുശേഷം മെഡിക്കല്‍ ലാബുകള്‍ തുറക്കാം. സംസ്‌കാര ചടങ്ങുകളില്‍ 20 പേരെ മാത്രം പങ്കെടുപ്പിക്കുക. ഐ.ടി. സ്ഥാനങ്ങള്‍ക്ക്് 50 ശതമാനം ജീവനക്കാരുമായി തുറക്കാം. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ 33 ശതമാനം ജീവനക്കാരെ അനുവദിക്കും. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പു പദ്ധതികള്‍ നടത്താം. ഇലക്ട്രിക്കല്‍, മരപ്പണികള്‍, പ്ലംബിംഗ് അനുവദിക്കും. മദ്യം, സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന പാടില്ല.

കോഴി, മത്സ്യ, ക്ഷീര കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും യാത്രാനുമതി നല്‍കിയിട്ടുണ്ട്. തേയില, റബര്‍, കാപ്പിത്തോട്ടങ്ങള്‍, കശുവണ്ടി സംസ്‌കരണകേന്ദ്രങ്ങള്‍ എന്നിവ 50 ശതമാനം ജീവനക്കാരുമായി തുറക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here