തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പതു വരെ നീട്ടി. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളാണ് പത്തു ദിവസത്തേക്കൂ കൂട്ടി നീട്ടുന്നത്.

കയര്‍, കശുവണ്ടി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ചു തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ജീവനക്കാരുടെ എണ്ണം 50 ശതമാനത്തിനു മുകളിലാകാന്‍ പാടില്ല. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും നല്‍കുന്ന സ്ഥാപനങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അഞ്ചു മണിവരെ പ്രവര്‍ത്തിക്കാനും അനുമതി നല്‍കി. ബാങ്കുകള്‍ നിലവിലുള്ളതിനു സമാനമായി ആഴ്ചയില്‍ മൂന്നു ദിവസം തുടര്‍ന്നും പ്രവര്‍ത്തിക്കും. പ്രവര്‍ത്തന സമയം വൈകുന്നേരം അഞ്ചുവരെ ദീര്‍ഘിപ്പിച്ചു.

വിദ്യാഭ്യാസ പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, തുണി, സ്വര്‍ണ്ണം, പാദരക്ഷകള്‍ വില്‍ക്കുന്ന കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു വരെ തുറക്കാം. കള്ളുഷാപ്പുകളില്‍ നിന്ന് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിക്ക് പാഴ്‌സല്‍ നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here