തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 23വരെ നീട്ടി. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ 16നുശേഷം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇവിടങ്ങളില്‍ നിലവിലെ ഇളവുകള്‍ കുറയ്ക്കും. മറ്റു ജില്ലകളില്‍ നിലവിലെ നിയന്ത്രണം തുടരും.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ശതമാനമായി തുടരുകയാണ്. മാസ്‌ക്കിനും പി.പി.ടി കിറ്റിനും സര്‍ക്കാര്‍ വിലയും നിശ്ചയിച്ചു. എന്‍ 95 മാസ്‌ക്കിനു 22 രൂപയും സര്‍ജിക്കല്‍ മാസ്‌ക്കിനു 4 രൂപയുമായിരിക്കും ഇനി ഈടാക്കാനാവുക. പി.പി.ഇ കിറ്റിന്റെ വില 273 രൂപയായും 100 എം.എല്‍. സാനിറ്റൈസറിന് 55 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ള നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here