സത്യപ്രതിജ്ഞയ്ക്കു മുമ്പേ പുതിയ ട്വിസ്റ്റ്, ശശീന്ദ്രന് ഹര്‍ജി ‘കെണി’

0
1

കൊച്ചി: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായി വീണ്ടും സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങിയ എന്‍.സി.പി നേതാവ് എ.കെ. ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ പുതിയ ‘കെണി’. കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മിയാണ് ഹൈക്കോടതിയിലെ സമീപിച്ചത്. കീഴ്‌കോടതിയില്‍ ഇവര്‍ നല്‍കിയ ഹര്‍ജി നേരത്തെ തള്ളിയിരുന്നു.
പരാതിക്കാരിയായ ചാനല്‍ പ്രവര്‍ത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെടുന്ന, അവസാന നിമിഷം എത്തിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു. അടുത്ത ദിവസം സത്യപ്രതിജ്ഞ നടക്കാനിരിക്കെയാണ് പുതിയ ട്വിസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here