പണം കണ്ടെത്താന്‍ വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി കൂട്ടി

0

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിന് പണം കണ്ടെത്താനുളള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി നവംബര്‍ 30 വരെ വര്‍ധിപ്പിക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. 235 രൂപയ്ക്കും 250 രൂപയ്ക്കും ഇടയില്‍ വിലയുളള മദ്യത്തിന് ഇപ്പോള്‍ പര്‍ച്ചേസ് കോസ്റ്റിന്റെ 21 ശതമാനമാണ് നികുതി. അത് 21.5 ശതമാനമായി വര്‍ധിക്കും. ഇതുപോലെ മറ്റു സ്ലാബുകളിലും വര്‍ദ്ധന വരുത്താനാണ് തീരുമാനം. നിലവില്‍ ആറ് സ്ലാബുകളിലായാണ് ഡ്യൂട്ടി നിശ്ചയിച്ചത്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here