ചാരായ വാറ്റുപകരണങ്ങള്‍ ഓണ്‍ലൈനില്‍, ഓര്‍ഡര്‍ ചെയ്ത് എക്‌സൈസ് കമ്മിഷണറും വരുത്തി

0

തിരുവനന്തപുരം: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴി ചാരയ വാറ്റുപകരണങ്ങളും വില്‍പ്പനയ്ക്ക്്. ഓര്‍ഡര്‍ ചെയ്ത എക്‌സൈസ് കമ്മിഷണര്‍ക്കും സാധനങ്ങള്‍ ലഭിച്ചു. നടപടി വന്നപ്പോള്‍ വെബ്‌സൈറ്റുകള്‍ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചു.

മുന്‍നിര വ്യാപാര സൈറ്റുകളാണ് വാറ്റുപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്നത്. വ്യാപാര സൈറ്റുകളില്‍ ലിക്കര്‍ മാനുഫാക്ച്ചറിങ് യൂണിറ്റ് എന്നു ടൈപ്പു ചെയ്താല്‍ ഉപകരണങ്ങള്‍ ലഭ്യമാകും. ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ എക്‌സൈസ് ആസ്ഥാനത്തും ലഭിച്ചു. തുടര്‍ന്നാണ് ഋഷിരാജ് സിങ്ങ് ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിച്ചത്

പൊലീസ് സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ കേരളത്തില്‍ ഇതിനു ഓര്‍ഡര്‍ ചെയ്യുന്നവരുടെ പേരു വിവരം എക്‌സൈസ് ശേഖരിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് മുന്‍നിര വ്യാപാര സൈറ്റുകളുടെ സംസ്ഥാനത്തെ ചുമതലക്കാരെ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് വിളിച്ചു വരുത്തി മുന്നറിയിപ്പ് നല്‍കിയത്. ലഹരിമരുന്നുകളുടെ വില്‍പനയും സൈറ്റുകള്‍ വഴിയുണ്ടെന്നാണ് വിവരം.

എന്നാല്‍ ലഹരി മരുന്നുകള്‍ വില്‍പന നടത്തുന്ന ഡാര്‍ക്‌നെറ്റ്.കോമുമായി ബന്ധപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ തങ്ങള്‍ക്ക് വില്‍പനയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി. നിലവിലെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളെ നിയന്ത്രിക്കാന്‍ എളുപ്പമല്ലെന്നതാണ് എക്‌സൈസിനെ കുഴക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here