ആധാര്‍ നമ്പര്‍കൂടി നല്‍കിയില്ലെങ്കില്‍ ഇനി മുതല്‍
റേഷനരി കിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. റേഷന്‍കാര്‍ഡില്‍ പേരുള്ളവരെല്ലാം സെപ്റ്റംബര്‍ 30-നകം ആധാര്‍ നമ്പര്‍ നല്‍കണം.

കാര്‍ഡ് ഉടമയ്ക്ക് പുറമെ കാര്‍ഡിലെ എല്ലാ അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്യണം. ആധാര്‍ ലിങ്ക് ചെയ്യാന്‍ റേഷന്‍ കടകളുമായാണ് ബന്ധപ്പെടേണ്ടത്. റേഷന്‍ കടയിലെ ഇ-പോസ് മെഷീന്‍ വഴി ആധാര്‍ ലിങ്ക് ചെയ്യാം. ആധാര്‍ നമ്പറും ഫോണ്‍ നമ്പറും ചേര്‍ക്കാനായി താലൂക്ക് സപ്ലൈ ഓഫീസിലോ സിറ്റി റേഷനിങ് ഓഫീസിലോ ആധാര്‍, റേഷന്‍ കാര്‍ഡുകളുമായി എത്തിയാല്‍ മതി. ഫോണ്‍ നമ്പര്‍ കൂടി ലിങ്ക ചെയ്താല്‍ റേഷന്‍ വിഹിതം സംബന്ധിച്ച വിവരങ്ങള്‍ എസ് എം എസ് ആയും ലഭിക്കും.

www.civilsupplieskerala.gov.in  എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും വിവരങ്ങള്‍ ലിിങ്ക് ചെയ്യാം. ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ റേഷന്‍ കാര്‍ഡിലെ ഒരംഗം എങ്കിലും ആധാര്‍ ലിങ്ക് ചെയ്യേണ്ടതുണ്ട്.

റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നത് യഥാര്‍ത്ഥ അവകാശിയ്ക്ക് തന്നെയാണെന്ന് ഉറപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം കടുപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here