സൂക്ഷിക്കുക… മഴയ്‌ക്കൊപ്പമുള്ള ഇടിയും മിന്നലും അപകടകാരിയാണ്

0

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ തുടരുകയാണ്. മഴയ്‌ക്കൊപ്പം ഉണ്ടാകുന്ന ഇടി മിന്നലുകള്‍ അപകടകാരികളാകാമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പു നല്‍കുന്നു.

ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 10 വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടു പകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. പ്രത്യേക സാഹചര്യത്തില്‍ കുട്ടികള്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 10 വരെയുള്ള സമയത്തു തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലിന്റെ സമയത്ത് കുളിക്കുന്നത്, കുട്ടികളെ പുറത്ത് കളിക്കാന്‍ അനുവദിക്കുന്നത്, വൈദ്യുതി ഉപയോഗിച്ച് ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്, തുറസായ സ്ഥലങ്ങളിലും ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക. തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here