ലിഗയ്ക്ക് മയക്കു മരുന്നു നല്‍കിയ യുവാവിനെ തിരിച്ചറിഞ്ഞു, കണ്ടല്‍കാടിലെത്തിയ വള്ളം കണ്ടെത്തി

0

തിരുവനന്തപുരം: ലിത്വാന സ്വദേശി ലിഗ കോവളത്തിനടുത്തെ കണ്ടല്‍കാട്ടിലെത്തിയത് വള്ളത്തില്‍. ലിഗയ്ക്ക് മയക്കു മരുന്ന് എത്തിച്ചിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കു പുറമേ നാലു പേര്‍ കൂടി ചോദ്യം ചെയ്യുന്നുണ്ടെന്നാണ് സൂചന.
ഇവര്‍ക്കൊപ്പമാണ് ലിഗ വള്ളത്തില്‍ കണ്ടല്‍കാട്ടിലെത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്തിനാണ് ലിഗയെ ഇവിടെ എത്തിച്ചതെന്നോ അവിടെ എന്താണ് സംഭവിച്ചതെന്നോ വ്യക്തമായിട്ടില്ല. ലിഗയുടെ മരണത്തില്‍ പത്തോളം പേര്‍ സംശയത്തിന്റെ നിഴലിലാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here