സ്വവര്‍ഗരതി കുറ്റമല്ല, പരസ്പര സമ്മതത്തോടെ അല്ലെങ്കില്‍ ക്രിമിനല്‍ കുറ്റം

0

ഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഐ.പി.സി 377-ാം വകുപ്പിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കി കൊണ്ടാണ് ചരിത്രവിധി. ഈ വകുപ്പ് ഭാഗികമായി റദ്ദാക്കുകയും ചെയ്തു.

വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി 377-ാം വകുപ്പിലെ ചില വ്യവസ്ഥകള്‍ യുക്തിഹീനവും ഏകപക്ഷിയവുമാണെന്നും നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എകകണ്ഠമായിട്ടാണ് വിധി പുറപ്പെടുവിച്ചത്. അതേസമയം, പരസ്പര സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here