കന്യാസ്ത്രീക്കെതിരെ പ്രസംഗിച്ച് പി.സി. ജോര്‍ജ് നിയമകുരുക്കില്‍, കേസ് എടുത്തേക്കും

0

കോട്ടയം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച പി.സി. ജോര്‍ജ് എം.എല്‍.എയ്ക്ക് എതിരെ കേസ് എടുത്തേക്കും. ഇതുസംബന്ധിച്ച നിയമവശങ്ങള്‍ പോലീസ് പരിശോധിക്കുന്നു. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷന്‍ രേഖ ശര്‍മയും അഭിപ്രായപ്പെട്ടു. സംഭവം വനിതാ കമ്മിഷന്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്നും ജോര്‍ജിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപിക്കു നിര്‍ദേശം നല്‍കിയതായും രേഖ ശര്‍മ വ്യക്തമാക്കി. ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരയായിട്ട് 13-ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു പി.സി. ജോര്‍ജിന്റെ വിവാദ പ്രസംഗം.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here