ജെ.എന്‍.യു.വില്‍ വീണ്ടും ഇടതു മുന്നേറ്റം, എ.ബി.വി.പിക്ക് തിരിച്ചടി

0

ഡല്‍ഹി: എ.ബി.വി.പിയെ വെട്ടിനിരത്തി ജെ.എന്‍.യുവില്‍ ഇടതു മുന്നേറ്റം. വെള്ളിയാഴ്ച രാത്രി പത്തിനാരംഭിച്ച വോട്ടെണ്ണല്‍ നടപടികള്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് 16 മണിക്കൂര്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് നടപടികള്‍ പുന:രാരംഭിച്ചത്.

ഓള്‍ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷന്‍ (ഐസ), എസ്.എഫ്.ഐ, ഡി.എസ്.എഫ്, എ.ഐ.എസ്.എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ചാണ് ഇടതുപാനലില്‍ അണിനിരന്നത്. 1170 വോട്ടുകളുടെ ലീഡോടെ വിജയിച്ച എന്‍. സായി ബാലാജി (ഐസ)യാണ് പ്രസിഡന്റ്. എസ്.എഫ്.ഐ പ്രതിനിധി ഐജാസ് അഹമ്മദാണ് ജനറല്‍ സെക്രട്ടറി. ഡി.എസ്.എഫിന്റെ സാവിക ചൗധരി വൈസ് പ്രസിഡന്റായും എ.ഐ.എസ്.എഫ് പ്രതിനിധിയും മലയാളിയുമായ അമുത ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here