പോലീസുകാരുടെ ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കുവാനുള്ള കുറുക്കുവഴികള്‍ തേടുകയാണ് സംസ്ഥാന പോലീസ് മേധാവി. കുട്ടികളുടെ സ്‌കൂള്‍ ആവശ്യങ്ങള്‍ക്ക് ചെന്നുപറ്റാനാകുന്നില്ലെന്ന പോലീസുകാരുടെ പരാതിക്ക് പരിഹാരം കാണണമെന്ന് നിര്‍ദ്ദേശിച്ചിരിക്കയാണ് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ.

ഇത്തരത്തില്‍ കുട്ടികളുടെ കാര്യത്തില്‍ കൂടി ശ്രദ്ധചെലുത്താന്‍ പോലീസുകാര്‍ക്കാകുന്നത് അവരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകരമാകുമെന്ന വിലയിരുത്തലിലാണ് ഈ ഘട്ടങ്ങളില്‍ അവധി നല്‍കാന്‍ ശ്രമിക്കണമെന്ന ഉത്തരവ്.

ഇത്തരം കാര്യങ്ങള്‍ക്കായി അവധി ആവശ്യപ്പെടുമ്പോള്‍ അടിയന്തരഘട്ടങ്ങളില്ലെങ്കില്‍ പൊലീസുകാര്‍ക്ക് അവധി നിഷേധിക്കരുതെന്ന് കണ്‍ട്രോളിങ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പോലീസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാന്‍ കൗണ്‍സലിങ് സെന്ററുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here