തിരുവനന്തപുരം: ഇന്ധന നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിനു ആനുപാതികമായ കുറവ് കേരളത്തിലും വന്നിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. യു.ഡി.എഫ് കാലത്ത് 13 തവണ നികുതി കൂട്ടിയിട്ടുണ്ട്. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചിട്ടേയില്ലെന്നും പകരം ഒരു തവണ കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്ത്യയില്‍ ഓയില്‍ പുള്‍ അക്കൗണ്ടെന്ന സംവിധാനം ഉണ്ടായിരുന്നു. സബ്‌സിഡി നല്‍കിക്കൊണ്ട് പെട്രോള്‍ വില നിശ്ചിത നിരക്കിന്‍ നിലനിര്‍ത്താനുള്ള സംവിധാനമായിരുന്നു ഇത്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ് ഇത് എടുത്തുകളഞ്ഞതെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here