തിരുവനന്തപുരം: വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിന് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ കയറി അഭിഭാഷക സംഘത്തിന്റെ പ്രതിഷേധം. പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ മണിയുടെ കേസ് പരിഗണിക്കുന്ന വേളയിലാണ് അസാധാരണവും നാടകീയവുമായ സംഭവങ്ങള്‍ അരങ്ങേറിയത്.

പ്രതിയായ ഡ്രൈവര്‍ തന്നെ അനുകൂലമായി മൊഴി നല്‍കാന്‍ ഡ്രൈവര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് സാക്ഷിയായ സ്ത്രീ മജിസ്‌ട്രേറ്റ് ദീപ മോഹനെ അറിയിക്കുന്നു. ഇതിനു പിന്നാലെയാണ് ജാമ്യം റദ്ദാക്കിക്കൊണ്ട് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇതോടെ, നടപടികയില്‍ ചട്ടലംഘനം ആരോപിച്ച് അഭിഭാഷകര്‍ പ്രതിഷേധിച്ചു. ബാര്‍ അസോസിയേഷന്‍ പ്രതിനിധികളും മജിസ്‌ട്രേറ്റിനെതിരെ രംഗത്തെത്തി.

പ്രതിഷേധം കനത്തതോടെ മജിസ്‌ട്രേറ്റ് ചേമ്പറിലേക്കു മടങ്ങി. ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ചേമ്പറിലെത്തി പ്രതിഷേധിച്ചതോടെ മജിസ്‌ട്രേറ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി. ഇതിനിടെ, ദീപാ മോഹന്റെ കോടതി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

വൈകുന്നേരത്തോടെ ജില്ലാ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here