അഭിഭാഷകര്‍ വാദം കേള്‍ക്കാനുള്ള ജഡ്ജിമാരെ തെരഞ്ഞെടുക്കണ്ട, മുന്‍ ചീഫ് ജസ്റ്റിസിനെ തിരുത്തി ഹൃഷികേശ് റോയി

0

കൊച്ചി: കേസ് കേള്‍ക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം അഭിഭാഷകര്‍ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന രീതി തടഞ്ഞ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയി. മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്കിന്റെ നടപടി തിരുത്തിക്കൊണ്ടാണ് ഇടപെടല്‍. കേസ് കേള്‍ക്കേണ്ട ജഡ്ജിയെ തീരുമാനിക്കേണ്ടത് അഭിഭാഷകരല്ലെന്നും ഇത്തരമൊരു അവസ്ഥ ആശാസ്യമല്ലെന്നും ജഡ്ജി ഋഷികേശ് റോയി വ്യക്തമാക്കി.

പാലക്കാട്ടെ ഒരു ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ജസ്റ്റിസ് ചിദംബരേഷിന്റെ ബെ്്ഞ്ചില്‍ നിന്നും കേസ് മാറ്റി നല്‍കണമെന്ന നാല് അഭിഭാഷകരുടെ ആവശ്യം ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ജസ്റ്റിസ് ആന്റണി ഡൊമനിക്കിന്റെ അധ്യക്ഷതയില്‍ കൂടിയപ്പോള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, ഇതു പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യമല്ലെന്ന് വ്യക്തമാക്കിയാണ് പുതിയ ചീഫ് ജസ്റ്റിസിന്റെ നടപടി.

സമാനമായ ആക്ഷേപമാണ് വിരമിച്ചപ്പോള്‍ ജസ്റ്റിസ് കെമാല്‍ പാഷ ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here