11 കാരിയെ പീഡിപ്പിച്ചവരെ കോടതിയില്‍ അഭിഭാഷകര്‍ തല്ലിച്ചതച്ചു

0

ചെന്നൈ: ഐനാവാരത്ത് ബധിരയായ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി വളപ്പില്‍  അഭിഭാഷകര്‍ തല്ലിച്ചതച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഒരു കൂട്ടം അഭിഭാഷകര്‍ സംഘം ചേര്‍ന്ന് പ്രതികളെ മര്‍ദ്ദിച്ചത്. നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.

21 പേരാണ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏഴ് മാസമായി പ്രതികള്‍ ഈ കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനത്തിനിരയായ കുട്ടിയും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായിരിക്കുന്നത്. പീഡിപ്പിച്ചവരില്‍ അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയും ലിഫ്റ്റ് ഓപ്പറേറ്ററും വെള്ളം വിതരണം ചെയ്യുന്നയാളും ഉള്‍പ്പെട്ടിട്ടുണ്ട്.

ജനുവരിയില്‍ കുട്ടിയെ ഇവരില്‍ ചിലര്‍ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഈ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മറ്റുള്ളവര്‍ പീഡിപ്പിച്ചത്. ചിലര്‍ തന്നെ ലൈംഗികമായി ഉപയോഗിക്കുന്ന കാര്യം കുട്ടി സഹോദരിയോട് പറഞ്ഞു. തുടര്‍ന്ന് അമ്മയെ വിവരമറിയിച്ചു. അമ്മയാണ് ഐനാവരത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here