ദുർമന്ത്രവാദം തടയാൻ സർക്കാർ നിയമം നിർമ്മിക്കും, നടപടികൾ സ്വീകരിച്ചുവെന്ന് സർക്കാർ കോടതിയിൽ

കൊച്ചി | ദുർമന്ത്രവാദവും അന്ധവിശ്വാസവും തടയാനുള്ള നിയമ നിർമ്മാണത്തിനു സംസ്ഥാന സർക്കാർ നടപടി തുടങ്ങി. നടപടികൾ സ്വീകരിച്ചുവെന്ന സർക്കാർ നിലപാട് അംഗീകരിച്ച് യുക്തിവാദി സംഘം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി.

ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിലാണ് മന്ത്രവാദവും ആഭിചാരവും തടയാൻ നിയമം വേണമെന്ന പൊതുതാത്പര്യ ഹർജിയുമായി യുക്തിവാദി സംഘം ഹൈക്കോടതിയെ സമീപിച്ചത്. മഹാരാഷ്ട്ര, കർണ്ണാടക തുടങ്ങിയ സംസ്ഥാങ്ങളിൽ ഇത്തരത്തിലുള്ള നിയമനിർമ്മാണം നടത്തിയിട്ടുണ്ടെന്ന് ഹർജിക്കാർ അറിയിച്ചു.

law to prevent-black-magic and witch practices

LEAVE A REPLY

Please enter your comment!
Please enter your name here