ലോ അക്കാദമി ട്രസ്റ്റിന്റെ രജിസ്ട്രേഷനും നിയമാവലിയും അന്വേഷിക്കാൻ അനുമതി

0
3

തിരുവനന്തപുരം: ലോ അക്കാദമി ട്രസ്റ്റിന്റെ രജിസ്ട്രേഷനും നിയമാവലിയും അന്വേഷിക്കാൻ അനുമതി. മുഖ്യമന്ത്രിയുടെ പച്ചക്കൊടി  കിട്ടിയതോടെ രജിസ്ട്രേഷൻ ഐജിയോട് അന്വേഷിക്കാൻ മന്ത്രി സുധാകരൻ നിർദ്ദേശിച്ചു. റവന്യുവകുപ്പ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഫയൽ രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ മുഖ്യമന്ത്രിയുടെ അനുവാദത്തിനായി തിരിച്ചയച്ചിരുന്നു.

സുപ്രധാന വിഷയത്തിൽ മുഖ്യമന്ത്രി അറിയാതെ അന്വേഷണം നടത്താനാകില്ലെന്നായിരുന്നു ജി. സുധാകരന്റെ മുൻ വിശദീകരണം. സാങ്കേതിക കാരണങ്ങൾക്കപ്പുറത്ത് ലോ അക്കാദമി മാനേജ്മെന്റിനെ സംരക്ഷിക്കാനുള്ള സിപിഎം നീക്കമായും പലരും ഈ നടപടിയെ വിലയിരുത്തി.  റവന്യുമന്ത്രി അയച്ച ഫയലിൽ അന്വേഷണമാകാമെന്ന് എഴുതി മുഖ്യമന്ത്രി ജി സുധാകരന് കൈമാറി. ഇതോടെ, രജിസ്ട്രേഷൻ ഐജിയോട് അന്വേഷിക്കാൻ സുധാകരൻ ആവശ്യപ്പെട്ടു.

അക്കാദമി നിയമാവലിയിൽ ബോധപൂർവ്വമായ തിരുത്ത് വരുത്തി സർക്കാർ പ്രതിനിധികളെ ട്രസ്റ്റിൽ നിന്നും ഒഴിവാക്കിയതടക്കമുള്ള കാര്യങ്ങളാണ് രജിസ്ട്രേഷൻ ഐജി അന്വേഷിക്കുക. 66 ൽ ഭൂമി നൽകുമ്പോൾ സർക്കാർ പ്രതിനിധികളടക്കം ട്രസ്റ്റിലെ അംഗങ്ങളുടെ എണ്ണം 51. 2014ൽ രഹസ്യമായി നിയമാവലി തിരുത്തി സർക്കാർ പ്രതിനിധികളെ ഒഴിവാക്കി അംഗസംഖ്യ 21 ആക്കി കുറച്ചു. രണ്ട് നിയമാവലികളുടേയും പകർപ്പല്ലാതെ മറ്റ് രേഖകൾ രജിസ്ട്രേഷൻ വകുപ്പിൽ ഇല്ലാത്ത സ്ഥിതിയാണ് അന്വേഷണ സംഘം നേരിടാനിരിക്കുന്ന വെല്ലുവിളി.

LEAVE A REPLY

Please enter your comment!
Please enter your name here