ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐയുടെ കുറ്റപത്രം അസംബന്ധമാണെന്ന് ഹരീഷ് സാല്‍വെ

0
4

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് എതിരേയുള്ള സി.ബി.ഐയുടെ കുറ്റപത്രം അസംബന്ധമാണെന്ന് അഡ്വക്കറ്റ് ഹരീഷ് സാല്‍വെ. ഗൂഢാലോചന നടന്നുവെന്നത് സി.ബി.ഐയുടെ ഭാവനാസൃഷ്ടി മാത്രമാണ് നല്ല ഉദ്യേശ്യത്തോടെയാണ് കരാര്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം വാദിച്ചു.  സിബിഐയുടെ റിവിഷന്‍ ഹര്‍ജിയെ  ഹൈക്കോടതിയില്‍ എതിര്‍ത്ത് പിണറായി വിജയന് വേണ്ടി ഹാജരായി വാദിക്കവേയാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ ഹരീഷ് സാല്‍വെ ഈ നിലപാട് സ്വീകരിച്ചത്.

ലാവലിന്‍ കേസില്‍ അഴിമതയുണ്ടെന്നത് ഉണ്ടാക്കിയെടുത്ത കഥയാണ്. കടുത്ത വൈദ്യുതി പ്രതിസന്ധിയെ നേരിട്ട 94-96 കാലത്ത് കെഎസ്ഇബിയുടെ വാണിജ്യ പുരോഗതിക്ക് വേണ്ടിയായിരുന്നു ലാവലിന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയതെന്നും സാല്‍വെ വാദിച്ചു.
അതിന്റെ ഗുണം കേരളത്തിന് അനുഭവിക്കാനായിട്ടുണ്ട്. മലബാര്‍ കാന്‍സര്‍ സെന്ററിന് പണം വാങ്ങിയതില്‍ ഗൂഢാലോചന നടന്നിട്ടില്ല. ഇത് ആദ്യ കരാറിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം ലഭ്യമാക്കുന്ന കാര്യത്തില്‍ ഗൂഢാലോചനയുണ്ടായിട്ടില്ല. സെന്ററിനു പണം നല്‍കുന്ന കാര്യം കരാറിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here