ലാവ്‍ലിന്‍ കേസ്: ടിപി നന്ദകുമാറിന് ഇഡി സമൻസ്; ഹാജരാകണം

കൊച്ചി: ലാവ്‍ലിന്‍ കേസിലെ പരാതിക്കാരനായ ക്രൈം മാഗസിൻ എഡിറ്റർ നന്ദകുമാറിന് ഇഡി സമൻസ്. തെളിവുകൾ ഹാജരാക്കാൻ ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.

കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‍ലിനുമായി കരാർ ഉണ്ടാക്കിയതിലൂടെ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നും അന്നത്തെ വൈദ്യുത വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന് കോടികൾ കൈക്കൂലി ലഭിച്ചെന്നുമായിരുന്നു ആരോപണം. 15 വർഷം മുമ്പ് നൽകിയ പരാതിയിൽ ഇപ്പോഴാണ് ഇഡിയുടെ ഇടപെടൽ.

2006-ൽ നന്ദകുമാർ ഡിആർഐക്ക് നൽകിയ പരാതിയിലാണ് ഇഡി ഇടപെടൽ നടത്തിയിരിക്കുന്നത്. നന്ദകുമാറിന്റെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷമായിക്കും കേസെടുക്കണോ എന്ന കാര്യത്തിൽ ഇഡി തീരുമാനമെടുക്കുക.

നേരത്തെ നന്ദകുമാർ ഇഡി ഓഫീസിൽ എത്തി മൊഴി നൽകിയിരുന്നു. ഇഡിയുടെ കൊച്ചി ആസ്ഥാനത്തെത്തിയാണ് മൊഴി നൽകിയത്. രേഖകൾ മാർച്ച് 16 ന് എത്തിച്ച് നൽകുമെന്നായിരുന്നു അന്ന് നന്ദകുമാർ പറഞ്ഞത്.

ലാവ്‍ലിനുമായി ബന്ധപ്പെട്ട് പിണറായി വിജയൻ പണമിടപാട് നടത്തി. കമല ഇന്റർനാഷ്ണൽ എക്സ്പോർട്ടിങിന്റെ പേരിൽ 70 കോടി രൂപ വന്നുവെന്നും രണ്ട് കോടി രൂപ കണ്ണൂരിൽ വെച്ച് കൈമാറി, എട്ട് കോടി രൂപ പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൈമാറി. വിദേശത്തു നിന്നുള്ള സമ്പാദ്യം തുടങ്ങിയ കാര്യങ്ങളിൽമൊഴി നൽകിയതായി നന്ദകുമാർ മാർച്ച് അഞ്ചിന് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here