വിഴിഞ്ഞം സമരം നൂറാം ദിനത്തിലേക്ക്, കടലിലും കരയിലും പ്രക്ഷോഭം സംഘടിപ്പിക്കും

തിരുവനന്തപുരം | നൂറാം ദിവസത്തേക്ക് അടുക്കുന്ന വിഴിഞ്ഞം സമരം ശക്തമാക്കാൻ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആഹ്വാനം. സമരത്തിന്റെ നൂറാംദിനമായ 27ന് കടലിലും കരയിലും പ്രക്ഷോഭം നടത്തണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു.

അന്നേദിവസം വിഴിഞ്ഞം മുല്ലൂര്‍ കേന്ദ്രീകരിച്ച് കരസമരവും മുതലപ്പൊഴി കേന്ദ്രീകരിച്ച് കടല്‍സമരവും നടത്താനാണ് നിര്‍ദേശം. എല്ലാ ഇടവകകളില്‍നിന്നും ജനങ്ങളെ സമരത്തില്‍ പങ്കെടുപ്പിക്കണമെന്ന് ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചു. സമരം തുടങ്ങിയശേഷം ആറാം തവണയാണ് അതിരൂപതയിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്.

latin church lead vizhinjam protest to reach100 days

LEAVE A REPLY

Please enter your comment!
Please enter your name here