സംസ്ഥാനത്ത് കനത്ത മഴ, ഉരുള്‍പൊട്ടല്‍, 6 മരണം…ജാഗ്രത

0

കോഴിക്കോട്: ബുധനാഴ്ച രാത്രി പെയ്ത മഴയില്‍ വന്‍ നാശനഷ്ടം. മലയോര മേഖലയില്‍ അഞ്ചോളം സ്ഥലത്ത് ഉരുള്‍പൊട്ടി. കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ മേഖലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മൂന്നു പേര്‍ മരിച്ചു.

കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ 11 പേരെ കാണാതായി. കരിഞ്ചോലയിലെ ഹസന്‍ എന്നയാളുടെ കുടുംബത്തിലെ ഏഴു പേരെയും അബ്ദുറഹ്മാന്റെ കുടുംബത്തിലെ നാലു പേരെയുമാണ് കാണാതായത്. ഇവരില്‍ 2 പേരെ പുറത്തെടുത്തു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. സ്ഥിരമായി ഉരുള്‍പൊട്ടലുണ്ടാകുന്ന മേഖലയിലല്ല ഇപ്പോള്‍ കനത്ത നാശം ഉണ്ടായിട്ടുള്ളത്. അഞ്ചോളം വീടുകള്‍ പുര്‍ണ്ണമായും ഒലിച്ചുപോയ സ്ഥിതിയിലാണ്.

കാണാതായവര്‍ക്കായി മണ്ണുമാറ്റി തിരച്ചില്‍ തുടരുകയാണ്. മറ്റു ചില സ്ഥലങ്ങളിലും ചിലര്‍ കുടുങ്ങിയിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നു.

താമരശ്ശേരി ചുരത്തിലും പാല്‍ച്ചുരത്തിലും ഗതാഗതം തടസപ്പെട്ടതോടെ വയനാട് ഒറ്റപ്പെട്ട നിലയിലാണ്. ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. കൃഷിസ്ഥലങ്ങളും വെള്ളത്തിനയിലാണ്. തൃശൂര്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കി. വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here