ബസില്ല, കടകള്‍ തുറക്കില്ല….24 മണിക്കൂര്‍ പണിമുടക്ക് പുരോഗമിക്കുന്നു

0

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് അര്‍ധരാത്രി തുടങ്ങി. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നില്ല. നിരത്തിലിറങ്ങിയ ഓട്ടോ റിക്ഷകള്‍ അടക്കമുള്ളവയെ സമരക്കാര്‍ തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വ്യാപാരികളും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കടകളടച്ചു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, യു.ടി.യു.സി, കെ.ടി.യു.സി, കെ.ടി.യു.സി.എം തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബി.എം.എസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. വിവിധ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍, പി.എസ്.സി. ഇന്ന് നിശ്ചചയിച്ചിട്ടുള്ള പല പരീക്ഷകളും മാറ്റിയിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here