ക്യാര്‍ അതിതീവ്ര ചുഴലിയാകും, ഗോവയും മഹാരാഷ്ട്രയിലും ഭീഷണി, കേരളത്തിലും മഴ പെയ്യും

0

തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ക്യാര്‍ ചുഴലിക്കാറ്റായി മാറി. ക്യാര്‍ ശക്തിപ്രാപിച്ച് അതീതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കണക്കു കൂട്ടുന്നത്.

ഗോവയിലും മഹാരാഷ്ട്രിലും തുടരുന്ന മഴ ക്യാര്‍ എത്തുന്നതോടെ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറയിപ്പ് നല്‍കുന്നു. 20 സെന്റീമീറ്റര്‍ മഴവരെയാണ് 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര തീരത്തുനിന്ന് 210 കിലോമീറ്റര്‍ ദൂരെ കാറ്റ് ശക്തിപ്രാപിച്ച് വടക്കോട്ടു നീങ്ങുമെന്നാണ് കരുതുന്നത്. നാളെയോടെ കാറ്റ് ഒമാന്‍, യെമന്‍ തീരത്തേക്ക് അടുക്കും.

ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here