കുറ്റിപ്പുറം: എടച്ചലം കാളപൂട്ട് കണ്ടത്തിന് സമീപം വയോധികനെ തെരുവുനായ്​ക്കള്‍ കടിച്ചുകൊന്നു. വടക്കേക്കളത്തില്‍ ശങ്കരന്‍​​ (65) ആണ്​ മരിച്ചത്​. ചൊവ്വാഴ്ച വൈകീട്ട് ആറോടെ ഫുട്ബാള്‍ കളി കഴിഞ്ഞ് വരുന്നവരാണ് ഇ​ദ്ദേഹത്തെ പരിക്കേറ്റ നിലയില്‍ കണ്ടത്. ഇവരാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ശരീരമാകെ നായ്ക്കള്‍​ ക്രൂരമായി കടിച്ചുപറിച്ച നിലയായിരുന്നു.

തുടര്‍ന്ന് കുറ്റിപ്പുറം താലൂക്ക്​ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നതിനിടെയാണ്​ മരിച്ചത്​.ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: സിന്ധു, വിനോദിനി, പ്രീത, മണി. പ്രദേശത്ത് തെരുവുനായ്​ ശല്യം രൂക്ഷമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here